ട്വന്റി20 ലോകകപ്പ്: പാക്ക് ടീം ഇന്ത്യയിലെത്തും
ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് തിരിക്ക്ൻടീമിന് പാക്ക് സർക്കാർ അനുവാദം നൽകി. സുരക്ഷയുടെ പേരിൽ പാക്ക് ടീമിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു.
ലോകകപ്പിൽ നിന്നു പാക്കിസ്ഥാൻ വിട്ടുനിന്നാൽ തങ്ങൾക്കു നിയമവഴി സ്വീകരിക്കേണ്ടിവരുമെന്നു.
രാജ്യാന്തര ക്രിക്കറ്റ് സമിതി (ഐസിസി) മുന്നറിയിപ്പു നൽകിയിരുന്നു. ധർമശാലയിൽ നിന്നു മൽസരം മാറ്റിയതോടെ പാക്കിസ്ഥാന്റെ ആശങ്കകൾ പരിഹരിക്കപ്പെട്ടുവെന്നും ലോകകപ്പിൽ ടീമിനെ അയയ്ക്കേണ്ട ബാധ്യത പാക്കിസ്ഥാനുണ്ടെന്നും ഐസിസി വ്യക്തമാക്കി.
ഇന്ത്യയിലെ സുരക്ഷ സംബന്ധിച്ച് രേഖാമൂലം ഉറപ്പു ലഭിച്ചാൽ മാത്രമേ ടീമിനെ അയയ്ക്കാൻ സാധിക്കുവെന്നായിരുന്പാക്ക് നിലപാട്. എന്നാൽ ഇന്ത്യയിലെത്തുന്ന ആർക്കും സുരക്ഷ ഉറപ്പാണെന്നും അതിൽ സംശയം വേണ്ടെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ