വനിതാ വിദ്യാര്‍ത്ഥിനിയോടുള്ള പെരുമാറ്റദൂഷ്യത്തിന് കനയ്യ ശിക്ഷിക്കപ്പെട്ടിരുന്നു
ജെഎന്‍യു വിവാദം കൊഴുത്തു നില്‍ക്കെ തന്നെ ഈ വിഷയത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്ത കനയ്യ കുമാര്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. കനയ്യയെ കഴിഞ്ഞവര്‍ഷം ഒരു പെണ്‍കുട്ടിയോടുള്ള മോശം പെരുമാറ്റത്തിനും അവളെ ഭീഷണിപ്പെടുതിയതിനും യൂണിവേഴ്സിറ്റി തന്നെ ശിക്ഷിച്ചതാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2015 ജൂണ്‍ 10-നാണ് കനയ്യ ശിക്ഷിക്കപ്പെടാന്‍ കാരണമായ സംഭവം ഉണ്ടായത്. അന്ന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് അല്ലാതിരുന്ന കനയ്യ കാമ്പസില്‍ പരസ്യമായി മൂത്രമൊഴിച്ചപ്പോള്‍ അങ്ങിനെ ചെയ്യരുതെന്ന് പറഞ്ഞ വനിതാ വിദ്യാര്‍ത്ഥിനിയെ ആണ് കനയ്യ ചീത്തവിളിച്ചതും ഭീഷണിപ്പെടുത്തിയതും. ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപിക കൂടിയായ വിദ്യാര്‍ത്ഥിനി തന്‍റെ “പ്രകൃതിയുടെ വിളിക്ക് ഉത്തരം പറയലിനെ’ തടസപ്പെടുത്തിയപ്പോള്‍ കനയ്യ അവളോട് മോശമായി പെരുമാറുകയും അവളെ “മനോരോഗി” എന്ന്‍ വിളിക്കുകയും, തന്നെ തടഞ്ഞതിന്‍റെ ഭവിഷ്യത്തുകള്‍ ഭീകരമായിരിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം.
പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്‍ ജെഎന്‍യു അധികൃതര്‍ ഒരന്വേഷണം നടത്തുകയും കനയ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണത്തെത്തുടര്‍ന്ന്‍ ജെഎന്‍യു വൈസ് ചാന്‍സലറുടെ ഓഫീസ് പുറപ്പെടുവിച്ച ഓര്‍ഡറില്‍ താഴെപ്പറയുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ