2016, മാർച്ച് 24, വ്യാഴാഴ്‌ച

ആശ്വസിക്കാന്‍ വരട്ടെ, ഇന്ത്യയ്ക്ക് ഇനിയും കടമ്പകളുണ്ട്


ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ആവേശകരമായ വിജയം നേടിയ ഇന്ത്യയ്ക്ക് എന്നാല്‍ സെമി എന്ന ലക്ഷ്യത്തില്‍ എത്താന്‍ കടമ്പകള്‍ ഇനിയും കടക്കണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മാര്‍ച്ച് 27ലെ മത്സരം നിര്‍ണ്ണായകമാണ്, മല്‍സരത്തില്‍ വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് സെമി കളിക്കാം. തോറ്റാല്‍ റണ്‍റൈറ്റ്, മറ്റുടീമുകളുടെ പ്രകടനം എന്നിവ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകള്‍ ഈ സാധ്യതകളെ ഒന്ന് പരിശോധിക്കാ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടില്‍ ഇപ്പോള്‍ ഇതാണ് സ്ഥിതി. ഇന്ത്യയേയും, ഓസ്ട്രേലിയെയും ഒടുവില്‍ പാക്കിസ്ഥാനെ 22 റണ്‍സിന് തകര്‍ത്ത ന്യൂസീലന്‍ഡ് ഈ ഗ്രൂപ്പില്‍ നിന്നും സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. ബംഗ്ലദേശിനെയും തോല്‍പ്പിച്ച് ന്യൂസിലാന്‍റ് ഗ്രൂപ്പ് ചാംപ്യന്‍മാരായാല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് സെമി പ്രവേശനം ലഭിക്കാന്‍ യാതോരു തടസവും മൂന്നുകളിയില്‍ നിന്നും 4 പൊയന്‍റുള്ള ഇന്ത്യയ്ക്ക് മുന്നില്‍ ഇനി ഓസ്ട്രേലിയയെ തകര്‍ക്കുക എന്നതാണ് ഏക ലക്ഷ്യം. ബംഗ്ലദേശിനെതിരായ ഒരു റണ്‍ വിജയം നെറ്റ് റണ്‍റേറ്റിന്‍റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. ഓസ്‌ട്രേലിയ പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ അവസാന മല്‍സരം ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാകും. എന്നതും ഇന്ത്യയ്ക്ക് സമ്മര്‍ദ്ദമാണ്. ബംഗ്ലദേശിനെതിരെ ഇന്ത്യ നേടിയ വിജയത്തോടെ ഓസ്‌ട്രേലിയയുടെ സെമി സാധ്യതകളെ തീര്‍ത്തും ബാധിച്ചുവെന്ന് പറയേണ്ടിവരും. രണ്ട് മത്സരം കളിച്ച ഓസ്ട്രേലിയയ്ക്ക് ഒരു ജയവും, 2 പൊയന്‍റുമാണ് ഉള്ളത്. ഇനിയുള്ള രണ്ടു മല്‍സരങ്ങളും, പാക്കിസ്ഥാനും ഇന്ത്യയ്ക്കുമെതിരെ, വിജയം നേടിയാലേ ഓസീസിന് സെമി സാധ്യതയുള്ളൂ. അഥവാ പാക്കിസ്ഥാനോട് തോറ്റാല്‍ തന്നെ മികച്ച റണ്‍നിലവാരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കേണ്ടി വരും. പാക്കിസ്ഥാന്‍ ഇതിനകം ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ആകെ നേടിയത് ഒരു വിജയം. അതീവ വിദൂരമായ ഒരു സാധ്യതമാത്രമാണ് സെമി സംബന്ധിച്ച് പാകിസ്ഥാന് ഉള്ളൂ. ഇന്ത്യ ബംഗ്ലദേശിനെ തോല്‍പ്പിച്ചതോടെ ഫലത്തില്‍ പാക്കിസ്ഥാന്‍ ഏകദേശം പുറത്തായിക്കഴിഞ്ഞു. ഇനി പാക്കിസ്ഥാനുള്ള സാധ്യത ഇങ്ങനെ; അവര്‍ ഓസ്‌ട്രേലിയയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നു. അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ചെറിയ മാര്‍ജിനില്‍ വിജയിക്കുന്നു എന്ന അവസ്ഥയില്‍ പാകിസ്ഥാന് ചാന്‍സുണ്ട്. ഏതാണ്ട പുറത്തായി കഴിഞ്ഞ ബംഗ്ലാദേശിന് എനി വഴിമുടക്കാന്‍ കഴിയും. ഇനിയുള്ളത് ന്യൂസീലന്‍ഡിനെതിരായ മത്സരം അവശേഷിക്കുന്നു. ഒരു വിജയമെങ്കിലും സ്വന്തമാക്കി മടങ്ങാനാകും അവര്‍ ലക്ഷ്യമിടുക. ബംഗ്ലദേശ് വിജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാര്‍ ആരാകുമെന്നതും കാത്തിരുന്നു കാണേണ്ടിവരും. ഇന്ത്യന്‍ സാധ്യതകളെ ബാധിക്കും. -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ